Friday 21 September 2012

അന്തരീക്ഷ മലിനീകരണം

  അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നതെങ്ങനെ എന്നറിയാമോ?
അന്തരീക്ഷത്തില്‍ പുകയും വിഷവാതകങ്ങളും മറ്റു രാസപദാർഥങ്ങളും കലരുന്നതുമൂലം ഉണ്ടാകുന്ന മലിനീകരണമാണ്‌ അന്തരീക്ഷ മലിനീകരണം.  മനുഷ്യന്റേയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടേയും നിലനിൽപ്പിന്‌ തന്നെ ഇത് ഭീഷണിയാകാനിടയുണ്ട്. ഭൌമോപരിതലത്തിനു സമീപത്തുള്ള അന്തരീക്ഷപാളിയായ ട്രോപോസ്ഫിയറിലാണ് സാധാരണയായി വിഷവാതകങ്ങൾ ലയിക്കുന്നത്.  
          അന്തരീക്ഷ മാലിന്യങ്ങളെ വാതകങ്ങള്‍ (കാര്‍ബണ്‍ മോണോക്സൈഡ്), കണികകള്‍ (പുക, കീടനാശിനികള്‍), അജൈവ വസ്തുക്കള്‍ (ഹൈഡ്രജന്‍ ഫ്ളൂറൈഡ്), ജൈവപദാര്‍ഥങ്ങള്‍ (മെര്‍കാപ്റ്റനുകള്‍), ഓക്സീകാരികള്‍ (ഓസോണ്‍), നിരോക്സീകാരികള്‍ (സള്‍ഫറിന്റെയും നൈട്രജന്റെയും ഓക്സൈഡുകള്‍), റേഡിയോ ആക്ടിവതയുള്ള പദാര്‍ഥങ്ങള്‍  നിഷ്ക്രിയ പദാര്‍ഥങ്ങള്‍ (പരാഗരേണുക്കള്‍, ചാരം), താപീയ മാലിന്യങ്ങള്‍ (ആണവ നിലയങ്ങള്‍ ബഹിര്‍ഗമിക്കുന്ന താപം) എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. 


      ആഗോളതലത്തില്‍ നാലു വാതകങ്ങളാണ് പ്രധാന മാലിന്യങ്ങളായി കണക്കാക്കിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണത്തിന്റെ 90%ത്തിന്റെയും ഉത്തരവാദികളായ ഇവയെ പ്രാഥമിക മാലിന്യങ്ങള്‍ (Primary Pollutants) എന്നു പറയുന്നു. ഇവ അന്തരീക്ഷത്തിലുള്ള മറ്റു രാസവസ്തുക്കളുമായി സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ സംയോജിച്ചു ദ്വിതീയ മാലിന്യങ്ങള്‍ (Secondary pollutants) ഉണ്ടാകുന്നു.
 1. സള്‍ഫര്‍ ഡൈഓക്സൈഡ്, 2. നൈട്രജന്‍ ഓക്സൈഡുകള്‍, 3. കാര്‍ബണ്‍ ഓക്സൈഡുകള്‍,4. ഹൈഡ്രോകാര്‍ബണുകള്‍ എന്നിവയും ചാരവും പൊടിയും ആണ് പ്രാഥമിക മാലിന്യങ്ങള്‍.


 



 

 


 

കാട്ടുതീ മൂലം ഉണ്ടാകുന്ന  അന്തരീക്ഷ മലിനീകരണം
 
 ആധുനിക യാന്ത്രികയുഗത്തില്‍ രാസവസ്തുക്കളുടെ വിവിധങ്ങളായ ഉപയോഗങ്ങള്‍ മൂലം
ധാരാളം മാലിന്യങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപരിക്കുന്നു. അന്തരീക്ഷ മലിനീകരണത്തിന്റെ
ദൂരവ്യാപകമായ ഫലങ്ങള്‍ അനവധിയാണ്. ഇതുമൂലം ലോകം ഇന്ന് നേരിടുന്ന മുഖ്യ പ്രശ്നങ്ങള്‍ അമ്ളമഴയും (acid rain) ഓസോണ്‍ പാളിശോഷണവും ആഗോളതാപനവും ആണ്.

No comments:

Post a Comment